US President Joe Biden speaks about the situation in Afghanistan from the East Room of the White House in Washington, DC, July 8, 2021. (Photo by SAUL LOEB / AFP) (Photo by SAUL LOEB/AFP via Getty Images)

ബ്രസീലില്‍ നടക്കുന്ന കലാപത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ബ്രസീലില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിതരായിരിക്കാനും രാജ്യം വിടാനും അമേരിക്കന്‍ എംബസി നിര്‍ദേശം നല്‍കി. ബ്രിട്ടണും ആക്രമണത്തെ അപലപിച്ചു. ഒപ്പം എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ലുല ഡ സില്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

‘ബ്രസീലിലെ ജനാധിപത്യത്തിനും സമാധാനപരമായ അധികാര കൈമാറ്റത്തിനും നേരെയുള്ള ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്, ബ്രസീലിയന്‍ ജനതയുടെ അവകാശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും നേരെ തുരങ്കം വയ്ക്കരുത്. ബ്രസീല്‍ പ്രസിഡന്റ് ലുലയുമായി ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും’- അക്രമങ്ങളെ അപലപിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ബ്രസില്‍ തലസ്ഥമായ ബ്രസിലീയയില്‍ ആണ് മുന്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടത്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീല്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. നിലവില്‍ ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പ്രസിഡന്റ ലുല ഡിസില്‍വ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു.

ബ്രസീലില്‍ ലുലു ഡിസില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോള്‍സനാരോ നിലവില്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലാണുള്ളത് എന്നാണ് വിവരം. ബ്രസില്‍ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബോള്‍സനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി ആശങ്ക സൃഷ്ടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here