അലാസ്‌കയില്‍ ഹിമക്കരടിയുടെ ആക്രമണത്തില്‍ ഒരു വയസുള്ള കുഞ്ഞും അമ്മയും കൊല്ലപ്പെട്ടു. സമ്മര്‍ മയോമിക് (24), പുത്രന്‍ ക്ലയ്ഡ് ഓങ്‌ടോവസൃക് എന്നിവരാണു മരിച്ചത്. തായി പൊതു സുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറേ അറ്റത്തു 170 പേര്‍ മാത്രം ജീവിക്കുന്ന വെയ്ല്‍സ് എന്ന ഗ്രാമത്തിലാണ് ചൊവാഴ്ച 2:30നു കരടിയുടെ ആക്രമണം ഉണ്ടായത്.

ഗ്രാമത്തില്‍ പ്രവേശിച്ച കരടി ആളുകളെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. സ്‌കൂളിനടുത്തു കൂടി നടക്കുമ്പോഴാണ് അമ്മയും കുഞ്ഞും ആക്രമിക്കപ്പെട്ടത്. 1970 കള്‍ മുതല്‍ കുറഞ്ഞു വരുന്ന ഹിമക്കരടികള്‍ അടുത്ത കാലത്തൊന്നും ആക്രമണം നടത്തിയിട്ടില്ല. ആക്രമണം നടന്ന ബെറിംഗ് കടല്‍ തീര പ്രദേശത്തെ ഇവയുടെ സാന്നിധ്യം തിട്ടപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here