മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് ഹൃദയാഘാതമുണ്ടായത്.

ലിബര്‍വെല്ലി: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിന്റെ വിദേശകാര്യ മന്ത്രി മൈക്കല്‍ മൗസ ആദമോ അന്തരിച്ചു. പ്രസിഡന്റ് അലി ബോങോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മികച്ച നയതന്ത്രജ്ഞനേയും വിശ്വസ്തനായ സുഹൃത്തിനേയുമാണ് തനിക്ക് നഷ്ടമായതെന്നും രാജ്യത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും പ്രസിഡന്റ് അനുശോചന സന്ദേശം ട്വീറ്റ് ചെയ്തു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് 62 കാരനായ ആദമോയുടെ അന്ത്യം. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് ഹൃദയാഘാതമുണ്ടായത്.

 

ആദമോയുടെ വിയോഗത്തില്‍ ഇന്ത്യയും മാലിദ്വീപും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സുഹൃത്തായ ആദമോയുടെ വിയോഗവാര്‍ത്ത ഞെട്ടിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തേയും സര്‍ക്കാരിനെയും അനുശോചനം അറിയിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here