തിരുവനന്തപുരം: പെണ്ണി​ന്റെ വീട്ടുകാര്‍ വധുവിന് നല്‍കുന്ന പരമാവധി തുക ഒരു ലക്ഷം രൂപയും 10 പവനും. മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ല, സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീധന നിരോധന ചട്ടം പരിഷ്ക്കരിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാന വനിതാ കമ്മിഷന്‍ നിര്‍ദേശിച്ച വധൂവരന്മാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും കൗണ്‍സിലിംഗ് അടക്കമുള്ള ശുപാര്‍ശകള്‍ പരിശോധിക്കുകയാണ്.

വിവാഹവുമായി ബന്ധപ്പെട്ട് വധുവിന്റെ ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ, ഇതിന്റെ വിനിയോഗം ഉപ​യോഗം എന്നിവയുടെ അവകാശം പൂര്‍ണ്ണമായും വധുവിനായിരിക്കും. വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം, വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കേണ്ടിയും വരും.

 

വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതും പരിഷ്‌കരിക്കും. വധൂവരന്മാര്‍ക്ക് തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണം, വിവാഹ രജിസ്‌ട്രേഷന്റെ അപേയ്‌ക്കൊപ്പം കൗണ്‍സലിങ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. തുടങ്ങിയ കാര്യങ്ങളെല്ലാമാണ് വനിതാ കമ്മീഷന്‍ മുമ്പോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം.

വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടി വരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. അതേസമയം ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്‌സോ നിയമം എന്നിവ ഉള്‍ക്കൊള്ളിക്കുന്ന അധ്യായം ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here