കോട്ടയം: ജാതിയാരോപണങ്ങള്‍ നേരിട്ട കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജി വെച്ചു. 12 മണിയോടെ രാജിക്കത്തിന്റെ പകര്‍പ്പ് മന്ത്രി ആര്‍ ബിന്ദുവിനും ചെയര്‍മാനും കൈമാറിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു. അതേസമയം വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി അവസാനിച്ചത് കൊണ്ടാണ് രാജിയെന്നുമാണ് ശങ്കര്‍മോഹന്റെ പ്രതികരണം.

അതേസമയം ഡയറക്ടറുടെ രാജികൊണ്ട് കാര്യമില്ലന്നും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹാരമാണ് വേണ്ടതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ശങ്കര്‍മോഹനെതിരേ ജാതി വിവേചനം അടക്കമുള്ള ആരോപണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയിരുന്നു. പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും വിദ്യാര്‍ത്ഥികളും പ്രശ്‌നത്തില്‍ ഇടപെട്ട സംവിധായകരും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here