ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ്( 79) അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നീണ്ടക്കാലമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2016 മുതല്‍ ദുബൈയില്‍ ചികിത്സയിലായിരുന്നു. അപൂര്‍വ്വമായി കണ്ടുവരുന്ന മജ്ജ രോഗമാണ് അമിലോയിഡോസിസ്. ജൂണില്‍ പര്‍വേഷ് മുഷറഫ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുടുംബം ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്ന് തന്നെ കുടുംബം വെളിെപ്പടുത്തിയിരുന്നു.

 

പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. പിന്നീട് 2008 ഓഗസ്റ്റ് 8ന് അധികാരം ഒഴിഞ്ഞ് അദ്ദേഹം വിദേശത്തേയ്ക്ക് പോവുകയായിരുന്നു. നാല് വര്‍ഷത്തിനു ശേഷം പാകിസ്ഥാനിലേക്ക് വീണ്ടും തിരിച്ചെത്തി. പിന്നീടുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തളളപ്പെട്ടതോടെ ഈ നീക്കം പരാജയപ്പെടുകയാണ് ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here