സെപ്തംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം പ്രമുഖ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ നടന്ന ജി20 ഉച്ചകോടി ബഹിഷ്‌കരിച്ച് ചൈന. അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ നിഷേധിക്കുന്നതും രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കിയതുമാണ് ചൈനയുടെ പ്രതിഷേധത്തിന് കാരണം. ചൈന വിട്ടുനിന്നുവെങ്കിലും വിവിധ രാജ്യങ്ങളിലെ 50 ലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇറ്റാനഗറില്‍ പരിപാടി നടത്തുന്നതില്‍ ചൈന ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചോ എന്ന് വ്യക്തമല്ല. വിദേശകാര്യ മന്ത്രാലയമോ ചൈനയോ ഇക്കാര്യത്തില്‍ വിശദീകരണവും ഇറക്കിയിട്ടില്ല.

 

സെപ്തംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം പ്രമുഖ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

 

വളരെ രഹസ്യാത്മക സ്വഭാവമുള്ളതായിരുന്നു കഴിഞ്ഞദിവസം ചേര്‍ന്ന യോഗം. മാധ്യമങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ശാസ്ത്ര സാങ്കേതിക വകുപ്പാണ് യോഗം സംഘടിപ്പിച്ചത്. റിസേര്‍ച് , ഇന്നവേഷന്‍, ഇനിഷിയേറ്റീവ്, ഗാദറിംഗ് എന്നതായിരുന്നു യോഗത്തിന്റെ വിഷയം. യോഗത്തില്‍ പങ്കെടുത്തവര്‍ അരുണാചല്‍ പ്രദേശ് നിയമസഭയും ബുദ്ധ സന്യാസമഠവും സന്ദര്‍ശിച്ചിരുന്നു. അരുണാചല്‍ പ്രദേശിന്റെ സാംസ്‌കാരിക കലാരൂപങ്ങളോടെയാണ് അതിഥികളെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. തനത് ഭക്ഷണവും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here