യുഎസ് ഓപ്പൺ കിരീടം കൈപ്പിടിയിലൊതുക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ് താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീട൦. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി.

യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു ജയം. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.

റോജർ ഫെ‍ഡറർ കഴിഞ്ഞ വർഷമാണു ടെന്നിസിൽനിന്നു വിരമിച്ചത്. അടുത്ത വർഷം കരിയർ അവസാനിപ്പിക്കുമെന്നാണ് റാഫേൽ നദാലിന്റെ നിലപാട്. കരിയർ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്, മാർഗരെറ്റ് കോർട്ടിനെയും മറികടന്ന് ഗ്രാൻഡ് സ്ലാമുകളിൽ മുന്നേറുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here