ഗാസയിൽ പലസ്തീൻ ജനതക്കു നേരെ ഇസ്രായേൽ സൈന്യം നടത്തിയെ വെടിവയ്പ്പിൽ 104 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ. വ്യാഴാഴ്ച ഗാസയിലെ സഹായ വിതരണ പോയന്റിലുണ്ടായിരുന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിർത്തത്.

വെടിവെപ്പുണ്ടായ കാര്യം ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊരു കൂട്ടക്കൊലയാണെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സംഭവത്തില്‍ അപലപിച്ചു. വെടിവയ്പ്പിൽ 104 പേർ കൊല്ലപ്പെടുകയും 760 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

നഗരത്തിൻ്റെ പടിഞ്ഞാറൻ നബുൾസി റൗണ്ട്എബൗട്ടിൽ ഭക്ഷണ വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

“സഹായം നിറച്ച ട്രക്കുകൾ പ്രദേശത്തുണ്ടായിരുന്ന ചില സൈനിക ടാങ്കുകൾക്ക് വളരെ അടുത്ത് വന്നു, ആയിരക്കണക്കിന് ആളുകൾ, ജനക്കൂട്ടം, ട്രക്കുകൾക്ക് നേരെ ഇരച്ചുകയറി,” സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച സാക്ഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here