രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഉറ്റു നോക്കുമ്പോൾ ആദ്യ സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. കേരളത്തിലെ അടക്കമുള്ള 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്ഥാനാ‌ർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നൊരുക്കമായി ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്നലെ രാത്രി ഡൽഹിയിൽ ചേർന്നിരുന്നു.

ഇന്ന് പുലർച്ചെ വരെ നീണ്ട യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിം​ഗ്, പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഘടനാ ചുമതലയുള്ളവരും യോ​ഗത്തിന് മുമ്പായി ബിജെപി ആസ്ഥാനത്തെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. കെ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരും കേന്ദ്ര നേതാക്കളെ കണ്ടു കരുനീക്കങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here