ന്യൂഡൽഹി: ലോകത്തെ ഏറ്റവും ജനകീയമായ മെസെഞ്ചർ ആപ്പ് എന്ന ബഹുമതി വാട്സ് ആപ്പിന് സ്വന്തം. ലോകത്തെ 55 ശതമാനത്തേളം ആളുകൾ വാട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല വാട്സ് ആപ്പ് ഉപയോഗത്തിൽ ഇന്ത്യ വളരെ മുന്നിലെന്നാണ് കണക്കുകൾ . സ്മാർട്ട് ഫോണുകൾ കൈവശമുളള 94.8 ശതമാനം ആളുകളും വാട്സ് ആപ്പ് ഉപയോഗിക്കുന്നുവെന്നും ദിവസേനെ 37 മിനിട്ട് ഇവർ വാട്സ് ആപ്പിൽ ചിലവഴിക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 187 രാജ്യങ്ങളിലായി ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ സിമിലർ വെബ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ പുറത്ത് വന്നത്. പഠനം നടത്തിയ 109 രാജ്യങ്ങളിലും സന്ദേശമയക്കാൻ വാട്സ് ആപ്പിനെയാണ് കൂടുതലായും ആളുകൾ ആശ്രയിക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രസീൽ,മെക്സിക്കോ,റഷ്യ എന്നിവടങ്ങളിലാണ് വാട്സ് ആപ്പിന് ഉപഭോക്താക്കൾ കൂടുതൽ. ഫെയ്സ്ബുക്ക് മെസഞ്ചറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 49 രാജ്യങ്ങളിൽ മെസഞ്ചറിന് മുൻതൂക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here