ഇസ് ലാമാബാദ്: പാക്കിസ്ഥാൻ പൗരനായ ഖിൽജി ഇപ്പോൾ നാലാമതൊരു ഭാര്യയ്‌ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ബഹുഭാര്യത്വം നിലനിൽക്കുന്ന പാക്കിസ്ഥാനിൽ ഇതൊന്നും പുതുമയുള്ള കാര്യമല്ല. പക്ഷേ ഇതിലെ കൗതുകം ഖിൽജിക്ക് ഇപ്പോൾ മൂന്ന് ഭാര്യമാരിലായി 35 മക്കളുണ്ട്. തീർന്നില്ല പൂരം മക്കളുടെ എണ്ണം നൂറാക്കി, സെഞ്ച്വറി തികയ്‌ക്കാനാണ് 46കാരനായ ഖിൽജിയുടെ മോഹം.

കൂടുതൽ കുട്ടികളുടെ അ‌ച്ഛനാകുന്നത് തന്റെ മതപരമായ കടമായാണെന്നാണ് ഇതിന് ഖിൽജി നൽകുന്ന വാദം. തന്റെ ലക്ഷ്യത്തിനായി മൂന്ന് ഭാര്യമാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടെന്ന് ഇയാൾ അവകാശപ്പെടുന്നു. ഇസ് ലാമിക നിയമങ്ങൾ പിന്തുടരുന്ന പാകിസഥാനിൽ പുരുഷന്മാർക്ക് നാലു ഭാര്യമാർ വരെ അനുവദനീയമാണെങ്കിലും ആദ്യ ഭാര്യയുടെയും മതസ്ഥാപനങ്ങളുടെയും അനുമതിയും ആവശ്യമാണ്. എന്നാൽ ഇത്തരത്തിൽ ബഹുഭാര്യത്വം നടപ്പിലാക്കുന്നത് മൂലം രാജ്യത്തെ സ്ത്രീകളും കുട്ടികളും കനത്ത ചൂഷണത്തിന് ഇരയാകുകയാണെന്നാണ് പാക് മനുഷ്യാവകാശ സംഘടനകളുടെ വാദം. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പാക്കിസ്ഥാനിൽ ബഹുഭാര്യത്വ സമ്പ്രദായം പിന്തുടരുന്നവരുടെ എണ്ണം കുറവാണെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here