ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിലവിലെ ആഭ്യന്തര സെക്രട്ടറിയായ തെരേസ മെയ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പ്രസിഡന്റ് പദത്തിലേക്കുള്ള മത്സരത്തിൽ തെരേസയുടെ ഏക എതിരാളിയായിരുന്ന ആൻഡ്രിയ ലീഡ്‌സെം മത്സര രംഗത്തുനിന്ന് നാടകീയമായി പിന്മാറിയതോടെയാണിത്.ബ്രിട്ടന് കരുത്തുറ്റ സുസ്ഥിത ഭരണകൂടമാണ് വേണ്ടതെന്നും തേരേസ മേയ് പ്രധാനമന്ത്രി പദത്തിലെത്താൻ യോഗ്യയായ വനിതയാണെന്നും ആൻഡ്രിയ ലീഡ്‌സെം പറഞ്ഞു.

യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകാനുള്ള ബ്രെക്‌സി‌റ്റ് തീരുമാനത്തോടെയാണ് നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ സ്ഥാനം രാജിവച്ചൊഴിഞ്ഞത്. മാർഗരറ്റ് താച്ചർ 1990 ൽ സ്ഥാനമൊഴിഞ്ഞശേഷം ആദ്യമായാണ് ഒരു വനിതാ പ്രധാനമന്ത്രിക്ക് രാജ്യം ഭരിക്കാൻ അവസരം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here