ന്യൂയോർക്ക് ∙ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളെയും ബംഗ്ലദേശിനെയും നാമാവശേഷമാക്കാൻ തക്ക ഉഗ്രശേഷിയുള്ള ഭൂകമ്പം പ്രവചിച്ചു പഠന റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 8.2 മുതൽ ഒൻപതുവരെ രേഖപ്പെടുത്താനിടയുള്ള ഭൂചലനം ഇന്ത്യയിലും ബംഗ്ലദേശിലുമായി 14 കോടി ജനങ്ങളെ ബാധിക്കുമെന്ന് ‘നേച്ചർ ജിയോസയൻസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കൽ സ്റ്റെക്‌ലർ, ധാക്ക സർവകലാശാലയിലെ ജിയോളജിസ്റ്റ് സയിദ് ഹുമയൂൺ അക്തർ എന്നിവർ ചേർന്നാണു റിപ്പോർട്ട് തയാറാക്കിയത്. ഭൂകമ്പം എന്നു സംഭവിക്കുമെന്നു പ്രവചിക്കാൻ സാധ്യമല്ലെങ്കിലും അതു സംഭവിക്കുകതന്നെ ചെയ്യുമെന്നാണു ഗവേഷകരുടെ മുന്നറിയിപ്പ്.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്ക മനുഷ്യവാസം സാധ്യമല്ലാത്തവണ്ണം തകർന്നുതരിപ്പണമാകും. കെട്ടിടങ്ങളും റോഡുകളും മനുഷ്യരും ഭൂമിയിലേക്കു താഴ്ന്നുപോവും. നദികൾ ഗതിമാറി ഒഴുകും. നഗരങ്ങൾ നശിച്ചു മണ്ണടിയും.

62000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഈ വൻചലനത്തിൽ വിറകൊള്ളും–പഠനം പറയുന്നു. ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങൾക്കു താഴെയുള്ള ഭൗമപാളികൾക്കുണ്ടാവുന്ന ചലനമാണു ഭൂചലനത്തിനു കാരണമായി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here