ബ്രിട്ടന്‍ ആസ്ഥാനമാക്കി സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത. അയര്‍ലണ്ടും യൂറോപ്പും ഉള്‍പ്പെടുത്തിയാണ് പുതിയ രൂപത രൂപീകരിച്ചിരിക്കുന്നത്. ഫാദര്‍ ജോസഫ് ബെന്നി മാത്യുവാണ് പ്രഥമ രൂപതാധ്യക്ഷന്‍. കൊച്ചിയില്‍ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ രൂപതയുടെ പ്രഖ്യാപനം ഉണ്ടായത്.

ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടു കൂടി ഇതു സംബന്ധിച്ച പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാലാ രൂപത ഉരുളികുന്നം സെന്റ് ജോര്‍ജ് ഇടവകാംഗമാണ് 49 കാരനായ ഫാ: ജോസഫ് സ്രാമ്പിക്കല്‍. 2000ലാണ് പൗരോഹിത്യം സ്വീകരിച്ചത്. പ്രിസ്റ്റണ്‍ ആസ്ഥാനമാക്കിയിരിക്കും പുതിയ സീറോ മലബാര്‍ സഭ പ്രവര്‍ത്തിക്കുക. ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ രൂപതയായിരിക്കും ഇത്. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്കയിലെ ഷിക്കോഗോയിലും ഓസ്‌ട്രേലിയയിലെ മെല്‍ബണിലുമാണ് സീറോ മലബാര്‍സഭയക്ക് രൂപതകള്‍ ഉളളത്.

LEAVE A REPLY

Please enter your comment!
Please enter your name here