ലോസ് ആഞ്ചലസ്: ഓര്‍ത്തഡോക്‌സ് സഹോദരങ്ങളും, ഇതര സഭാവിഭാഗങ്ങളുമായും സഹകരിച്ച്  ആഗോള കത്തോലിക്കാ സഭാ ‘വേഴ്ഡ് ഡെ ഓഫ് പ്രെയര്‍ ഫോര്‍ കെയര്‍ ഓഫ് ക്രിയേഷന്‍’ ദിനമായി സെപ്റ്റംബര്‍ 1 (വ്യാഴം) ആഘോഷിച്ചു.

സൃഷ്ടിയില്‍ ദൈവിക മാഹാത്മ്യത്തെ ദര്‍ശിക്കുന്നതിനും, സംരക്ഷിക്കുന്നതിനും, വിശ്വാസികളും, സമൂഹവും പ്രതിജ്ഞാ ബന്ധരായിരിക്കണം. ഇതില്‍ പരാജയപ്പെട്ടു എന്ന് ബോധ്യപ്പെടുന്നവര്‍ സൃഷ്ടാവിനോട് പാപ ക്ഷമ യാചിക്കുവാന്‍ ബാധ്യസ്ഥരാണ്. കെയര്‍ ഓഫ് ക്രിയേഷന്‍ ദിനത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നിന്നും മാര്‍പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ ചൂണ്ടികാട്ടുന്നു.

ഈശ്വരന്‍ സ്വന്തം കൈകളാല്‍ നിര്‍മ്മിച്ച ഭൂമിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതു നിര്‍ബാധം തടയുകയാണ് ശതാബ്ദങ്ങളായി ഇതിനെതിരെ മതനേതാക്കളും, സാമുഹ്യ പ്രവര്‍ത്തകരും, സംഘടനാ നേതാക്കളും ശബ്ദം ഉയര്‍ത്തുന്നുണ്ടെങ്കിലും എല്ലാം നിഷ്ഫലമാകുന്നു. സൃഷ്ടിയെ അപായപ്പെടുത്തുന്നതു പാപം ആണെന്നും, ഇതു പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറാക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.

സൃഷ്ടിയുടെ നില നില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കാണ് ആധുനിക സംഭവ വികാസങ്ങള്‍ വിരല്‍ ചണ്ടുന്നത്. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 2007 ല്‍ എക്യുമിനിക്കല്‍ അസംബ്ലി ‘ടൈം ഫോര്‍ ക്രിയേഷന്‍’ സെപ്റ്റംബര്‍ 18 മുതല്‍ അഞ്ച് ആഴ്ച ആഗോള തലത്തില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.

സൃഷ്ടിയെ സ്‌നേഹിക്കുന്നതിന്റെ ഭാഗമായി വിശക്കുന്നവര്‍ക്ക് ആഹാരവും, തല ചായ്ക്കുവാന്‍ ഇടമില്ലാത്തവര്‍ക്ക് പാര്‍പ്പിടവും നല്‍കുവാന്‍ ഓരോരുത്തരും തയ്യാറാകണമെന്നും പാപ്പ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here