ഹിലരിയുടെ സിറിയ നയം മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെ സിറിയ നയം മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്പറഞ്ഞു .

വിദേശ നയത്തെ കുറിച്ചുള്ള അഭിമുഖത്തിലാണ് ട്രംപ് ഹിലരിയെ വിമര്‍ശിച്ചത്. സിറിയന്‍ പ്രസിഡന്റ് ബഷാര്‍അല്‍ ആസാദിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ യു.എസ് പ്രാധാന്യം നല്‍കേണ്ടത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയമാവണമെന്നും ട്രംപ് പറഞ്ഞു.
ഹിലരി ക്ലിന്റണിന്റെ സിറിയ നയം ആണവ ശക്തിയായ റഷ്യയുമായി ഏറ്റുമുട്ടലിന് ഇടയാക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

എതിരാക്കിയ ശേഷം എങ്ങനെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഹിലരിക്ക് കഴിയുക, പ്രസിഡന്റ് ബരാക് ഒബാമ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടയുമായുള്ള ബന്ധം വഷളാക്കിയെന്നും ട്രംപ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here