മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ നാളെ ഇന്ത്യയിലെത്തും. മേയുടെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.

രാജ്യത്തെത്തുന്ന മേ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച്ച നടത്തും. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്ക് തെരേസ മേയ് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. സാമ്പത്തിക വ്യാപാര സഹകരണത്തിനായുള്ള നിരവധി കൂടിക്കാഴ്ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here