രാജ്യത്തെ സ്മാരകങ്ങള്‍ക്കും റോഡുകള്‍ക്കും അന്തരിച്ച മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുടെ പേര് നല്‍കുന്നത് ക്യൂബന്‍ ഭരണകൂടം നിരോധിക്കും. പേരു നല്‍കുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യൂബന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നത്.

റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും തന്റെ പേര് നല്‍കുന്നതിനെ ജീവിച്ചിരുന്ന കാലത്ത് തന്നെ കാസ്‌ട്രോ എതിര്‍ത്തിരുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.

ഫിദലിന്റെ സഹോദരനും നിലവിലെ ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ് ഇക്കാര്യം അറിയിച്ചത്.ഫിദലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി സാന്തിയാഗോയിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് റൗള്‍ കാസ്‌ട്രോ ഇക്കാര്യം അറിയിച്ചത്. ക്യൂബന്‍ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തില്‍ നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള നിയമം പാസാക്കും. കഴിഞ്ഞ നവംബര്‍ 25 നാണ് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here