ധാക്ക∙ ബംഗ്ലദേശിന്റെ വടക്കൻ പ്രവിശ്യയിലെ മൈമെൻസിങ് നഗരത്തിൽ പുകയില ഫാക്ടറിയിലുണ്ടായ തിക്കിലും തിരക്കിലും 23 പേർ മരിച്ചു. ഇവിടെ സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. റമദാൻ മാസത്തിൽ മുസ്‌ലിംകൾ പാവങ്ങൾക്ക് വസ്ത്രങ്ങൾ നൽകുന്നത് (സക്കാത്ത്) പതിവാണ്. ഇതു വാങ്ങാനെത്തിയവരാണ് മരിച്ചത്.

നൂറുകണക്കിന് ആളുകളാണ് സക്കാത്ത് വാങ്ങുന്നതിന് എത്തിയിരുന്നത്. ഫാക്ടറിയിലേക്ക് പ്രവേശിക്കുന്നതിന് ചെറിയൊരു ഗേറ്റ് മാത്രമാണുള്ളത്. ഇതിലൂടെ പ്രവേശിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർ താഴെവീഴുകയായിരുന്നു. സ്ത്രീകളാണ് മരിച്ചവരിൽ അധികവുമെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

സംഭവത്തിൽ ഫാക്ടറി ഉടമയടക്കം ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പാവങ്ങൾക്ക് വസ്ത്രങ്ങൾ സൗജന്യമായി നൽകുമെന്ന് ഫാക്ടറി ഉടമകൾ അറിയിച്ചതിനെ തുടർന്ന് 1500 ഓളം പേരാണ് ഫാക്ടറിക്കു മുന്നിൽ ഒത്തുകൂടിയിരുന്നതെന്ന് പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here