ടൊറൊന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയില്‍ വികാരി ആയി ഭദ്രാസന മെത്രപ്പോലീത്താ അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെത്രപ്പോലീത്തായാല്‍ നിയമിക്കപ്പെട്ട ഫാ ഡാനിയേൽ പുല്ലേലിൽ  ഇടവകയില്‍ വന്പിച്ച സ്വീകരണം.

മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അന്ഗവും ടോരോന്റൊയിലെ  പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. ദാനിയേൽ  പുല്ലെലിഅച്ചന്റെ നിയമനം ഇടവകയെ പ്രശ്നമുഖരിതമായ ഇന്നത്തെ കടുത്ത പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല .   ഭിന്നിപ്പിന്റെയും  വിഭാഗിയതയുടെയും  ജീര്‍ണ്ണതയില്‍ നിന്ന ഇടവകയില്‍ ശാന്തിയും,  സമാധാനവും   അഭിവന്ദ് മെത്രപ്പോലീത്തായുടെ ഈ ധീരമായ നടപടി മൂലം സാധിക്കും എന്നും ഇടവക ജനങ്ങളെ ഒരേ നിലയിൽ കാണുവാനും, സമാധാനമായ ഒരു അന്തരീക്ഷം ഇടവകയിൽ കൈവരുത്തുവാനും ബഹുമാനപ്പെട്ട അച്ഛനു സാധിക്കും എന്നും  ഇടവകാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു

ഇടവക ട്രെഷറർ അലക്സ് ജേക്കബും, സെക്രട്ടറി ജോൺ മാത്യൂസും  പുതിയ വികരിക്ക് ആശംസകൾ നേർന്നു.  വി കുര്‍ബ്ബാനക്ക് ശേഷം കൂടിയ അഭിനന്ദന മീറ്റിങ്ങില്‍ ഇടിച്ചെറിയ ഈപ്പച്ചനും, കുര്യൻ പ്രക്കാനവും  പ്രസംഗിച്ചു.  യോഗത്തിൽ ജി. ജോർജ് മാസ്റ്റർ ഓഫ്  സെറിമണി ആയി നേതൃത്വം നൽകി.  അൽവിന സാംസൺ ബഹുമാനപ്പെട്ട അച്ചനും, റിഷോൻ കുരിയൻ വികാരിയുടെ സഹധര്‍മ്മിണിക്കും  ബോക്കെ സമർപ്പിച്ചു സ്വീകരിച്ചു.
IMG_7969 IMG_7970 IMG_7971 IMG_7972

LEAVE A REPLY

Please enter your comment!
Please enter your name here