വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം അയച്ചു. അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മൂല്യങ്ങളില്‍ ഊന്നികൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രസിഡന്റിന് കഴിയട്ടെ എന്നു സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.

ലോക മാനവ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പാവപ്പെട്ടവരുടേയും നിഷ്‌കാസിതരുടേയും ഉന്നമനത്തിനും കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കന്‍ ജനത നിര്‍വ്വഹിച്ച ചരിത്രപരമായ കടപ്പാടുകള്‍ തുടര്‍ന്നും നിറവേറ്റി ലോകത്തിന് ഒരു മാതൃകയായി രാജ്യത്തെ വാര്‍ത്തെടുക്കുന്നതിന് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കഴിയുമെന്നും പോപ്പ് പ്രത്യാശ പ്രകടപ്പിച്ചു.

ട്രംപിനും കുടുംബാംഗങ്ങള്‍ക്കും അമേരിക്കന്‍ ജനതയ്ക്കും ആത്മീകവും ഭൗതീകവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു എന്ന് ഉറപ്പു നല്‍കി കൊണ്ടാണ് പോപ്പ് തന്റെ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.

Pope Francis waves to faithful as he arrives at the end of a Mass celebrated by Brescia's Bishop Luciano Monari, not pictured, in St. Peter's Basilica at the Vatican, Saturday, June 22, 2013. (AP Photo/Riccardo De Luca)
Pope Francis waves to faithful as he arrives at the end of a Mass celebrated by Brescia’s Bishop Luciano Monari, not pictured, in St. Peter’s Basilica at the Vatican, Saturday, June 22, 2013. (AP Photo/Riccardo De Luca)

LEAVE A REPLY

Please enter your comment!
Please enter your name here