ഡാളസ്: ക്രിസ്തുമസ്  രാത്രിയിൽ മൂന്ന് രാജാക്കന്മാർക്ക് വെളിച്ചമേകിയ നക്ഷത്രത്തെപ്പോലെ നന്മ ചെയ്തു പ്രകാശം പരത്തി ജീവിക്കുവാൻ ആർച് ബിഷപ് എൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

ഡാളസ് തിരുവല്ല അസോസിയേഷൻ പത്താം വാർഷിക ആഘോഷ സമ്മേളനം ഉൽഘാടനം നിർവഹിക്കുക ആയിരുന്നു അദ്ദേഹം. എറിൻ കല്ലൂരിന്റെ പ്രാർത്ഥന ഗാനത്തോട് കുടി ആരംഭിച്ച മീറ്റിങ്ങിൽ സംഘടനാ സെക്രട്ടറി ബിജു വറുഗീസ് ഏവർക്കും സ്വാഗതം ആശംസിച്ചു.   സംഘടനയുടെ മുൻ പ്രസിഡന്റ് ജെ. പി. ജോൺ, സുനിൽ വറുഗീസ്, ബിനോ മാത്യു,സുനു മാത്യു, എബി എബ്രഹാം, മനോജ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 

 തുടർന്ന് മുഖ്യ അതിഥി സിനിമ നടനും സാഹിത്യകാരനുമായ തമ്പി ആന്റണി രചിച്ച വർകോഡിഗാമ എന്ന സാഹിത്യ സമാഹാരം പ്രസിഡന്റ് സോണി ജേക്കബിന്  നൽകിക്കൊണ്ട് മെത്രാപോലിത്ത നിർവഹിച്ചു. 

തുടർന്ന് ഡാളസിലെ വിവിധ സംഘടനയുടെ പ്രതിനിധികളായ ഷാജി രാമപുരം, ജോസൻ ജോർജ്, സുബാഷ് പനവേലി, ടി. സി. ചാക്കോ, അലക്സലക്സാണ്ടർ, ഷിജു എബ്രഹാം, ബിനോയ് സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് സുപ്രസിദ്ധ സിനിമ, മിമിക്രി  താരമായ സാബു തിരുവല്ല അവതരിപ്പിച്ച ഹാസ്യ കലാ പരിപാടികളോടൊപ്പം  പ്രസിദ്ധ ഗായകനായ അലക്സും സംഘവും അവതരിപ്പിച്ച ഗാനമേളയും, റിഥം ഓഫ് ഡാളസ് അവതരിപ്പിച്ച നൃത്ത പരിപാടികളും സമ്മേളനത്തിന് മികവേകി. 

തിരുവല്ല അസോസിയേഷൻ ജൂനിയർ ടീം അമേരിക്കൻ ദേശിയ ഗാനവും,ശ്രീമതി സുജ സുഭാഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ദേശിയ ഗാനവും ആലപിക്കപെട്ടു. 

ട്രഷറർ മാത്യു സാമുവേലിന്റെ നന്ദി പ്രകാശനത്തോടും കുട്ടനാടൻ രീതിയിലുള്ള വിഭവ സമൃദ്ധമായ സദ്യ യോടും കുടി പരിപാടികൾ സമാപിച്ചു. 

eldos2

LEAVE A REPLY

Please enter your comment!
Please enter your name here