അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. മോദിയുമായി സംസാരിക്കുമെന്ന് കാണിച്ച് വൈറ്റ് ഹൗസ് പത്രക്കുറിപ്പ് പുറത്തിറക്കി. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിക്ക് സംസാരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നവംബര്‍ എട്ടിന് മോദി ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു.

അധികാരമേറ്റശേഷം ട്രംപ് ഫോണില്‍ ബന്ധപ്പെടുന്ന അഞ്ചാമത്തെ വിദേശ നേതാവാണ് മോദി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, മെക്‌സിക്കന്‍ പ്രസിഡന്റ് പിന നീയേറ്റൊ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയെയും ട്രംപ് ഫോണില്‍ വിളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here