യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ അനധികൃത വോട്ട്ങ് നടന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളും തെളിവുകളും ട്രംപിന് ലഭിച്ചെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ രേഖകളില്ലാതെ താമസിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഹില്ലരി ക്ലിന്റനു വോട്ട് ചെയ്തതായി വൈറ്റ് ഹൗസില്‍ ചേര്‍ന്ന ഒരു യോഗത്തിനിടെ ട്രംപ് വെളിപ്പെടുത്തി. പോപ്പുലര്‍ വോട്ടില്‍ തനിക്ക് തിരിച്ചടിയുണ്ടാവാന്‍ കാരണം ഇതാണെന്ന് അദ്ദേഹം കരുതുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകള്‍ ട്രംപിന്റെ കൈവശം മാത്രമാണുള്ളതെന്നും ഒരുപക്ഷെ, ഇതു സംബന്ധിച്ച് ഒരു അന്വേഷണത്തിന് ട്രംപ് ഉത്തരവിട്ടേക്കാമെന്നും സ്‌പെന്‍സര്‍ പറഞ്ഞു.

പോപ്പുലര്‍ വോട്ടില്‍ ട്രംപിനേക്കാള്‍ 30 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഹില്ലരിക്കു ലഭിച്ചിരുന്നു. എന്നാല്‍ ഇലക്ടറല്‍ കോളേജില്‍ ലഭിച്ച വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.

എന്നാല്‍, അനധികൃത വോട്ടുകള്‍ ചെയ്തതിന് യാതൊരു തെളിവുകളുമില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here