വാഷിങ്ടണ്‍: യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍െറ തീരുമാനം (ബ്രെക്സിറ്റ്) ലോകത്തിന് മാതൃകയാണെന്ന് ഡോണള്‍ഡ് ട്രംപ്. ബ്രെക്സിറ്റോടെ ബ്രിട്ടന്‍ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിച്ചതായും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫിസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ട്രംപിന്‍െറ പ്രഖ്യാപനം.

മറ്റാരുടെയും നിരീക്ഷണത്തിനു വിധേയമാവാതെ എന്താണ് ചെയ്യുന്നതെന്ന് ആരോടും ബോധിപ്പിക്കാതെ ബ്രിട്ടന് സ്വതന്ത്രമായി വ്യാപാരബന്ധം നടത്താം. യൂറോപ്പില്‍നിന്ന് സ്വതന്ത്രമായ ബ്രിട്ടന്‍ ലോകത്തിന് അനുഗ്രഹമാണ്.

തെരേസ മെയ്യുടെ ക്ഷണം സ്വീകരിച്ച് ഈ വര്‍ഷാവസാനം ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നും തെരേസ മെയ്ക്കൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ട്രംപ് സൂചിപ്പിച്ചു.

യു.എസുമായുള്ള വ്യാപാരബന്ധം ബ്രെക്സിറ്റിന്‍െറ ആഘാതം കുറക്കുമെന്ന് മെയ് പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യാപാരബന്ധമാണ് ലക്ഷ്യമെന്ന് മെയ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here