യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി.ജര്‍മ്മിനി, സ്പെയിന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ആറാം ദിവസമാണ് റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡ്മിര്‍ പുടിനുമായി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. റഷ്യൻ പങ്കാളിത്തത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആണവ പദ്ധതിയായ കൂടംകുളം പൂർത്തിയാക്കുക ആണ് സന്ദർശനത്തിന്റെ ലക്ഷ്യം.റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായലുടന്‍ നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് തിരിക്കും. പാരീസില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാര്‍ക്കോണുമായുള്ള കൂടികാഴ്ടചയാണ് അടുത്തത്. നാലു യൂറോപ്യന്‍ രാജ്യങ്ങളിലാണ് നരേന്ദ്രമോദിയുടെ വിദേശ പര്യടനം.

യൂറോപ്യന്‍ സന്ദര്‍ശനത്തിലെ ആദ്യ യാത്ര ജര്‍മ്മനിയിലേക്കായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് പിന്നാലെയാണ് നരേന്ദ്രമോദിയുടെ വിദേശയാത്ര യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here