നോംപെന്‍(മ്യാന്‍മര്‍): റോഹിങ്ക്യകളോടുള്ള അതിക്രമങ്ങള്‍ക്കു നേരെ കണ്ണടക്കുന്ന മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചിക്കെതിരെ കടുത്ത വിമര്‍ശനവുമായി മൂന്ന് നൊബേല്‍ ജേതാക്കള്‍. സമാധാനത്തിനുള്ള നൊബേല്‍ നേടിയ മയറീഡ് മഗ്വിറെ(ഐറിഷ്), തമക്കുല്‍ കര്‍മന്‍(യമന്‍), ഷിറിന്‍ ഇബാദി ( ഇറാന്‍) എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ചതായിരുന്നു മൂവരും.

ഒന്നുകില്‍ റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക അല്ലെങ്കില്‍ വംശഹത്യക്ക് വിചാരണ നേരിടുക- മൂവരും സൂചിക്ക് മുന്നറിയിപ്പു നല്‍കി. മ്യാന്‍മര്‍ മന്ത്രിയുമായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് സൂചിക്കെതിരെ ഇവര്‍ രംഗത്തെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here