കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജിന് ആക്രമണം നേരിടുന്നു

0
73

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജിന് ആക്രമണം നേരിടുന്നുവെന്ന് മഞ്ഞപ്പടയുടെ അറിയിപ്പ്‌. മാസ് റിപ്പോര്‍ട്ടിങ്ങാണ്‌ മഞ്ഞപ്പട നേരിടുന്നതെന്നാണ് സൂചന. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പേജ് പിന്‍വലിക്കേണ്ട അവസ്ഥയാണ് നേരിടുന്നത്.

പേജ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ താല്‍ക്കാലികമായി ഒരു ബാക്കപ്പ് പേജ് തുടങ്ങുകയാണെന്നും മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് അറിയിച്ചു. പരമാവധി ആളുകളിലേക്ക് പുതിയ പേജ് എത്തിക്കാനും പോസ്റ്റ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മാസ് റിപ്പോര്‍ട്ട് ചെയ്ത് പേജ് പൂട്ടിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ആരണെന്ന കാര്യം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here