ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മോഹങ്ങള്‍ക്കുമേല്‍ യുഎസ് പ്രഹരം. ആണവവ്യാപാരത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴ് പാക്ക് കമ്പനികള്‍ക്കു യുഎസ് വിലക്കേര്‍പ്പെടുത്തി.

ആണവ വിതരണ കൂട്ടായ്മയില്‍ (എന്‍എസ്ജി) ചേരാനുള്ള പാക്കിസ്ഥാന്റെ മോഹങ്ങള്‍ക്കാണ് യു എസ് അടി നല്‍കിയിരിക്കുന്നത്. ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണ് ഉപരോധം.

2016ലാണ് പാക്കിസ്ഥാന്‍ എന്‍എസ്ജി അംഗത്വത്തിന് അപേക്ഷ നല്‍കിയത്. തന്ത്രപരമായ ചെറിയ ആയുധങ്ങളടക്കം ആണവ മേഖലയില്‍ പാക്കിസ്ഥാന്റെ മുന്നേറ്റം യുഎസിനെ ആശങ്കപ്പെടുത്തുന്നതിന്റെ സൂചനയാണു കമ്പനികള്‍ക്കു നേരെയുള്ള ഉപരോധമെന്നാണു കരുതുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായ മുഷ്‌കോ ലോജിസ്റ്റിക്‌സ് – മുഷ്‌കോ ഇലക്ട്രോണിക്‌സ്, സൊല്യൂഷന്‍സ് എന്‍ജിനീയറിങ്, അക്തര്‍ ആന്‍ഡ് മുനീര്‍, പ്രൊഫിഷ്യന്റ് എന്‍ജിനിയേഴ്‌സ്, പര്‍വേസ് കൊമേഴ്‌സ്യല്‍ ട്രേഡിങ് കമ്പനി, മറൈന്‍ സിസ്റ്റംസ്, എന്‍ജിനീയറിങ് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസസ് എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here