ന്യൂയോര്‍ക്ക്: ക്രേംബിജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഫേസ്ബുക്ക് ഉപയോക്താക്കളില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒമ്പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്. ആകെ ചോര്‍ന്നവരില്‍ 81 ശതമാനവും അമേരിക്കക്കാരാണ്.

വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വലിയ തെറ്റാണ് ഉണ്ടായതെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടുത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധനല്‍കുന്നതെന്നും സുക്കര്‍ ബര്‍ഗ് വ്യക്തമാക്കി.

ചോര്‍ച്ച സംബന്ധിച്ച് ഈ മാസം 11ന് സുക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here