baalshamin.jpg.image.784.410

ബെയ്റൂട്ട്∙ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച പൽമിറയിലെ പുരാതന ആരാധനാലയം ഐഎസ് ഭീകരർ തകർത്തു. സിറിയയിലെ ബാൽഷാമിൻ ആരാധനാലയമാണ് തകർത്തത്. ലോകത്തെ പ്രധാനപ്പെട്ട പൈതൃക സ്ഥലങ്ങളിലൊന്നാണ് ഇത്. യഹൂദൻമാരുടെ ദേവാലയമാണ് ഇത്. ഗ്രീക്ക് റോമൻ അവശേഷിപ്പുകൾ സൂക്ഷിക്കുന്ന ബാൽഷാമിൻ 2,000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്.

ഐഎസ് ഭീകരർ ആരാധനാലയത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ദേവാലയത്തിന് ചുറ്റുമുള്ള സ്തൂഭങ്ങളും ഉൾവശവും തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ച പൽമിറയിലെ പുരാവസ്തു ഗവേക്ഷകന്റെ തല ഐഎസ് ഭീകരർ അറുത്തുമാറ്റിയിരുന്നു. മെയ് മാസത്തിലാണ് പൽമീറിന്റെ നിയന്ത്രണം ഐഎസ് ഏറ്റെടുത്തത്. മറ്റു മതത്തിന്റെ ആരാധനാലയങ്ങളും വിഗ്രഹങ്ങളും നിലനിൽക്കുന്നത് ദൈവനിന്ദയാകുമെന്നാരോപിച്ചാണ് ഭീകരർ ഇവ തകര്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here