കറാച്ചി: പാകിസ്ഥാനിൽ തകർന്നു വീണ വിമാനം പത്ത് വർഷത്തോളം ചൈന ഉപയോഗിച്ചതാണെന്ന കണ്ടെത്തൽ. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോർട്ട്. ഉപയോഗിച്ചു പഴകിയ വിമാനം ചൈന പാകിസ്ഥാന് വിൽക്കുകയായിരുന്നു. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് എ320 ആണ് ഇന്നലെ കറാച്ചി എയർപോർട്ടിനു സമീപം ജനവാസ കേന്ദ്രത്തിൽ ലാൻഡിംഗിനു തൊട്ടുമുൻപ് തകർന്നുവീണത്.ഇപ്പോൾ പുറത്തുവരുന്ന രേഖകൾ പ്രകാരം 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസായിരുന്നു വിമാനത്തിന്റെ ഉടമസ്ഥർ. അതിനുശേഷമാണ് പാകിസ്ഥാൻ അന്താരാഷ്ട്ര സർവീസിന് വിറ്റത്. രേഖകൾ പ്രകാരം 2019 നവംബർ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചത്.

ഏപ്രിൽ 28ന് പാക് എയർലൈസിന്റെ ചീഫ് എൻജിനീയർ വിമാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങൾ മികച്ചതാണെന്നുമുള്ള പ്രത്യേക സർട്ടിഫിക്കറ്റും നൽകി.കറാച്ചിയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപു വിമാനം തകർന്നു വീണത് എൻജിൻ തകരാർ മൂലമെന്നാണ് പൈലറ്റിന്റെ അവസാന സന്ദേശം നൽകുന്ന സൂചന. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായി. സെക്കന്റുകൾക്കകം വായുവിൽ കറുത്ത പുക ഉയർന്നു. സമീപത്തെ വീടിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച സി.സി.ടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.അപകട സ്ഥലത്ത് നിന്നും 60 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നൂറിലേറെ പേരാണ് അപകടത്തിൽ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here