ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കുറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 6,654 ​േപർക്ക്​. ആദ്യമായാണ്​ ഒറ്റദിവസം ഇത്രയേറെ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി.

രാജ്യത്ത്​ ഒരാഴ്​ചക്കിടെ രണ്ടാംതവണയാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്​. വെള്ളിയാഴ്​ച 6088 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 3720 ആയി.

ശനിയാഴ്​ച 137പേരാണ്​ മരണത്തിന്​ കീഴടങ്ങിയതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51,783 പേരാണ്​ കോവിഡിൽ നിന്ന്​ മുക്​തരായത്​. 41 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. മരണനിരക്കും അവിടെയാണ്​ കൂടുതൽ. 44582പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 1517പേർ മരിച്ചു.

തൊട്ടുപിന്നിലുള്ള തമിഴ്​നാട്ടിൽ 14,753 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 98 പേരാണ്​ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഗുജറാത്തിൽ 13,628 പേരാണ്​ രോഗബാധിതർ. 802 ആണ്​ മരണനിരക്ക്​. ഡൽഹിയിൽ 12,319 പേർ രോഗബാധിതരാണ്​. മരണം 208ഉം.

LEAVE A REPLY

Please enter your comment!
Please enter your name here