ന്യൂഡൽഹി: കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടെയും നിരക്ക് രാജ്യത്ത് അനുദിനം റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് . എന്നാൽ രാജ്യത്ത് രോഗം ശക്തമാകുക നവംബർ മാസത്തിലാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐസിഎംആർ. ചൈനയിൽ ബീജിംഗിലെ മാർക്കറ്റിൽ പുതിയ രോഗബാധ സ്ഥിരീകരിച്ചതോടെ ലോകത്ത് രണ്ടാംഘട്ട രോഗവ്യാപനം ആരംഭിച്ചു എന്ന തരത്തിൽ ചർച്ചയായിരിക്കുകയാണ്. അമേരിക്കയിലും നിലവിൽ രണ്ടാംഘട്ട രോഗബാധ ആരംഭിച്ചെന്ന് ചില വിദഗ്ധർ പറയുന്നു.

രണ്ടാമത് ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ച ബീജിങിലെ മാർക്കറ്റ് ആദ്യഘട്ടം രോഗം പകർന്നു എന്ന് കരുതുന്ന വുഹാനിലെ ചന്തയെക്കാൾ പലമടങ്ങ് വലുതാണ്. അതിനാൽ തന്നെ ബീജിങ്ങിലെ ചന്തയുമായി ബന്ധപ്പെട്ട ജനങ്ങളെ അടിയന്തിരമായി ടെസ്റ്റിങ്ങിനു വിധേയമാക്കുകയാണ് ചൈന ഇപ്പോൾ. തിങ്കളാഴ്ച മാത്രം 75000ഓളം ജനങ്ങളെ പരിശോധിച്ചു.രണ്ടാംഘട്ടം എന്നത് ഒന്നാമത്തെ ഘട്ടം പോലെയല്ല അതിന് തുടർച്ചയായി ഉണ്ടാകുന്നതാണ്. 1918-1919ൽ ഉണ്ടായ സ്പാനിഷ് ഫ്ളുവിന് മൂന്ന് ഘട്ടമുണ്ടായിരുന്നു. ജനങ്ങൾ ശ്രദ്ധിക്കാത്തതിനാലാണോ രോഗാണുവിന് ജനിതക പരിവർത്തനം വരുന്നതിനാലാണോ രണ്ടാംഘട്ടം രോഗം ഉണ്ടാകുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ജനങ്ങളുടെ ജീവനും ഉപജീവന മാർഗ്ഗത്തിനും നേരെ ഉണ്ടായ ശക്തമായ ആക്രമണമാണ് ലോകത്ത് കൊവിഡ് രോഗബാധ മൂലം ഉണ്ടായത്. മാർച്ച് മാസം മുതൽ മേയ് വരെ ലോകത്തെ പല രാജ്യങ്ങളുടെയും വിപണി തകർന്നുപോയി.ജനങ്ങളുടെ ജീവനോപാധി ഇല്ലാതായതോടെ രാജ്യങ്ങൾ ലോക്ഡൗണിന് ഇളവുകൾ നൽകി തുടങ്ങി.

അതോടെ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും കൊവിഡ് രോഗബാധ ശക്തമായി പടർന്നുപിടിച്ചു. ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിൽ ഏപ്രിൽ മാസത്തിൽ ശക്തമായ രണ്ടാം ഘട്ട കൊവിഡ് ബാധയുണ്ടായി. ഇന്ത്യ ഇപ്പോഴും പുറംലോകത്തെ പൂർണ്ണമായും സ്വീകരിക്കുന്ന നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അതിനാൽ രോഗബാധക്ക് ജനിതക വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല. ഇരുപതാം നൂറ‌റാണ്ടിന്റെ ആരംഭത്തിലെ സ്പാനിഷ് ഫ്ളു രണ്ടാംഘട്ടത്തിലാണ് ലോകമാകെ വൻ നാശമുണ്ടാക്കിയത്. സ്പാനിഷ്പ് ഫ്ളുവുമായി വളരെയധികം സാമ്യമുണ്ട് കൊവിഡിന്.

LEAVE A REPLY

Please enter your comment!
Please enter your name here