കൊവിഡ് 19 ലോകമാനം ഭീതി സൃഷ്ടിക്കുമ്പോഴും നായയിറച്ചി ഉത്സവം തകൃതിയായി നടക്കുന്നു എന്നത് ഭയത്തേക്കാളേറെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതല്ലെങ്കിൽ ചൈനയിൽ കൊവിഡ് വൈറസിന്റെ വ്യാപനം അത്ര ഗൗരവമായി എടുത്ത മട്ടില്ല. ചൈനയിലെ സ്വയം ഭരണ പ്രദേശമായ ഗ്വാങ്സി ഷുവാങിൽ സ്ഥിതി ചെയ്യുന്ന യൂലിൻ നഗരത്തിലാണ് പട്ടിയിറച്ചി ഉത്സവം ആരംഭിച്ചത്.പത്തു ദിവസം നീണ്ടു നിൽക്കുന്ന ഒരു വമ്പൻ മേളയാണ്. ഇത്തവണ ജൂൺ 21 ന് ആരംഭിച്ചു.

ആയിരക്കണക്കിന് ആൾക്കാരാണ് ഫെസ്റ്റിൽ പങ്കെടുക്കാൻ എത്താറുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ജനങ്ങളെത്തുന്നു. എന്നാൽ ഇത്തവണ കൊവിഡ് 19 കാരണം പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം കുറവാണ്. കൂടുകൾക്കുള്ളിൽ ജീവനോടെ കിടക്കുന്ന നായ്ക്കളെയും കെട്ടിത്തൂക്കിയിട്ടിരിക്കുന്ന നായകളുടെ മാംസവും ഇവിടെ ചെന്നാൽ കാണാം.നായകളുടെ മാംസം വിൽക്കുന്ന ഈ വിപണി ഉത്സവത്തിനെതിരെ എല്ലാ വർഷവും മൃഗസ്നേഹികൾ രംഗത്തു വരാറുണ്ട്. ഇത്തവണ കൊവിഡ് മൂലം ‍ഡോഗ് മീറ്റ്‌ ഫെസ്റ്റിവൽ നടക്കില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ മൃഗക്ഷേമം ഉറപ്പു വരുത്തുന്ന സർക്കാരിന്റെ ആഹ്വാനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ ഉത്സവം അരേങ്ങേറുന്നത്. ഫെസ്റ്റിവൽ സമയത്ത് ഈ വർഷം പതിനായിരത്തിലധികം നായ്ക്കളെ കൊല്ലുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here