ന്യൂയോർക്ക്: കൊവിഡ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെപോയാൽ ശ്വസനവൈഷമ്യമുള്ള രോഗികൾക്ക് ആവശ്യമായ പ്രാണവായു നൽകാൻ കഴിയാത്ത സാഹചര്യം വന്നുചേരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ്.

രാജ്യങ്ങൾ രോഗപ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് നേരത്തേ തന്നെ സംഘടന നിർദേശം നൽകിയിരുന്നു. ആഗോള വ്യാപകമായി പ്രതിദിനം 88,000 വലിയ ഓക്സിജൻ സിലിണ്ടറിന്റെ ആവശ്യമാണ് ഇപ്പോഴുള്ളത്. ഇത് ഉയരുമെന്നാണ് ആശങ്ക. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്. സ്ഥിതി മോശമാകും തോറും ഓക്സിജൻ ലഭ്യതയും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ സൂചന നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here