ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 13,930,157 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 591,865 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 8,265,571 പേർ രോഗം മുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 65,000ത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,693,695 ആയി ഉയർന്നു. 141,095 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1,675,360 ആയി.ബ്രസീലിലും സ്ഥിതി ആശങ്കാജനകമാണ്. നാൽപ്പത്തിനായിരത്തിൽ കൂടുതലാളുകൾക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 76,822 ആയി. 1,366,775 പേർ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മരണസംഖ്യ ഇരുപത്തയ്യായിരം കടന്നു. രോഗമുക്തി നേടുന്നവരുടെ നിരക്കിൽ ഉണ്ടാകുന്ന വർദ്ധനവ് നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇതുവരെ 636,602 പേരാണ് സുഖം പ്രാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here