syrianജർമ്മനി : യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളുടെ എണ്ണം ദിനംപ്രതി വർധിക്കവെ, അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിന് സൗദി അറേബ്യയും. അഭയാർഥികളുടെ പ്രശ്നം പരിഹരിക്കുന്നതിനോ അവരെ പുനരധിവസിപ്പിക്കുന്നതിനോ സൗദിയുൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം ശക്തമാകവെയാണ് ജർമനിയിലെത്തുന്ന അഭയാർഥികൾക്കായി സ്വന്തം ചെലവിൽ 200 ആരാധനാലയങ്ങൾ നിർമിക്കാമെന്ന വാഗ്ദാനവുമായി സൗദി ഭരണകൂടം രംഗത്തെത്തിയത്.

സൗദി അറേബ്യയ്ക്ക് പുറമെ ബഹ്‌റൈൻ‌, കുവൈത്ത്, ഖത്തർ, ഒമാൻ, യുഎഇ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളും അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടൽ നടത്തുന്നില്ലെന്ന് വിമർശനമുയര്‍ന്നിരുന്നു. അഭയാർഥികൾക്ക് മുന്‍പിൽ ഇവർ രാജ്യത്തിന്റെ വാതിലുകൾ കൊട്ടിയടച്ചതായും ആക്ഷേപമുണ്ടായിരുന്നു. ഓരോ 100 അഭയാർഥികൾക്കും ഓരോ പള്ളിയെന്ന നിലയിൽ ആരാധനാലയങ്ങൾ നിർമിക്കാമെന്നാണ് സൗദിയുടെ വാഗ്ദാനം.

സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ 2011 മുതൽ ഇതുവരെ അഞ്ചു ലക്ഷത്തിലധികം സിറിയൻ പൗരൻമാർ സൗദിയിൽ അഭയം കണ്ടെത്തിയതായി അൽ-ഹയാത് ദിനപത്രം റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here