nethajiകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന നിഗൂഢത നീക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ സർക്കാരിന്റെ കൈവശമുള്ള അദേഹവുമായി ബന്ധപ്പെട്ട 64 ഫയലുകൾ സെപ്റ്റംബർ 18ന് പുറത്തുവിടുമെന്ന് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനർജി പ്രസ്താവിച്ചു. ഈ മാസം 18 മുതൽ ഈ ഫയലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സിറ്റി പൊലീസിന്റെ ശേഖരത്തിലായിരിക്കും ഈ ഫയലുകളും സൂക്ഷിക്കുകയെന്നും മമത വ്യക്തമാക്കി. ആഭ്യന്തര സുരക്ഷയുമായോ അതുപോലെ അതീവപ്രാധാന്യമുള്ള മറ്റേതെങ്കിലും മേഖലയുമായോ ഈ ഫയലുകൾക്ക് ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മമത അറിയിച്ചു. ഇത്തരത്തിലുള്ള ഫയലുകൾ നമ്മുടെ കൈവശമുള്ള കാര്യം നമുക്കുപോലും അറിയില്ല. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം കേന്ദ്ര സർക്കാരിന്റെ കൈവശമാണെന്നാണ് നമ്മുടെയെല്ലാം ധാരണ. ഇവ സംസ്ഥാന സർക്കാരുകളുടെ കൈവശമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മുൻപ് ആരും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല – മമത ചൂണ്ടിക്കാട്ടി.

മറ്റു ചില ഫയലുകൾ തപ്പിപ്പോയപ്പോഴാണ് നേതാജിയുമായി ബന്ധപ്പെട്ട ഈ ഫയലുകൾ കണ്ടെത്തിയതെന്നും അപ്പോൾത്തന്നെ ഇവ പുറത്തുവിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും മമത അറിയിച്ചു. ഇതൊരു സുപ്രധാന തീരുമാനമാണെന്നും മമത ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here