ഹവാന: ക്യൂബ വികസിപ്പിച്ച കോവിഡ്‌ വാക്‌സിനായ ‘സോവറിൻ 01’ മനുഷ്യരിൽ പരീക്ഷിക്കുന്നത്‌ ഈ ആഴ്‌ച ആരംഭിക്കും.
പൊതുമേഖലാ സ്ഥാപനമായ ഫിൻലേ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ വാക്‌സിൻ വികസിപ്പിച്ചത്‌. കേന്ദ്ര മരുന്ന്‌ നിയന്ത്രണകേന്ദ്രമായ(സിഇസിഎംഇഡി) രണ്ട്‌ ഘട്ട പരീക്ഷണങ്ങൾ അംഗീകരിച്ചു.

2021 ജനുവരി 11നകം പരീക്ഷണം പൂർത്തിയാകും. 19 –-80 വയസ്സുള്ള 676 പേരിൽ രണ്ട്‌ ഡോസാണ്‌ കുത്തിവയ്‌ക്കുന്നത്‌. ഫെബ്രുവരിയോടെ പരീക്ഷണങ്ങളുടെ ഫലം ലഭ്യമാകുമെന്നാണ്‌ ശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്‌. ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ കഴിഞ്ഞദിവസം വാക്സിൻ പരീക്ഷണങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഔഷധരംഗത്ത്‌ പരമാധികാരത്തിന്‌ സ്വന്തം വാക്‌സിൻ വേണം എന്ന ലക്ഷ്യത്തോടെയാണ്‌ സോവറിൻ 01 വികസിപ്പിച്ചത്‌. ‌

LEAVE A REPLY

Please enter your comment!
Please enter your name here