നിര്‍ഭാഗ്യവുമൊക്കെ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ജീവിതത്തില്‍ വന്നുപോകുന്നത്. ഇത്തരത്തില്‍ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയാന്‍ പറ്റാത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുകെയിലെ എസെക്‌സില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട പോര്‍ഷെ കാര്‍ മുന്നിലുള്ള എസ് യുവിയില്‍ ചെന്നിടിച്ച് താഴെയുണ്ടായിരുന്ന മറ്റൊരു കാറിന് മുകളിലേക്ക് ക്രാഷ് ലാന്‍ഡിംഗ് നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഭാഗ്യത്തിന് വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഒരു പോറല്‍ പോലും പറ്റിയില്ലെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ഭാഗ്യമെന്തെന്നാല്‍ പോര്‍ഷേയുടെ ഉടമ വാഹനം വാങ്ങിയിട്ട് വെറും അഞ്ച് ദിവസമേ ആയിട്ടുള്ളൂ. അതായത് പുതുപുത്തന്‍ വാഹനമാണ് അഞ്ചാം ദിവസം തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ലാന്‍ഡിംഗ് നടത്തിയത്. 81 ലക്ഷമാണ് കാറിന്റെ വില.

നിയന്ത്രണം കൈവിട്ടതിന്റെ വെപ്രാളത്തില്‍ ഡ്രൈവര്‍ ആക്‌സിലറ്റേറില്‍ കാലൊന്നമര്‍ത്തി ചവിട്ടിയതാണ് കുഴപ്പമായത്. ചെറിയ ഒരു കയറ്റത്തിലേക്ക് കാര്‍ കയറുന്നതാണ് ആദ്യം ദൃശ്യത്തില്‍ കാണുന്നത്. പതുക്കെ പോകുന്നതായാണ് കാണുന്നതെങ്കിലും പിന്നീട് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെടുകയും കുതിച്ചു ചാടിയ വാഹനം മുന്‍പിലെ എസ് യുവിയില്‍ ചെന്നിടിക്കുകയും പിന്നെ കയറ്റത്തിന് താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് ചെന്ന് ലാന്‍ഡ് ചെയ്യുകയുമാണ്.

ഏറ്റവുമാദ്യം യൂട്യൂബിലാണ് ഈ വാഹനാപകടത്തിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വളരെപ്പെട്ടന്ന് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും വീഡിയോ പ്രചരിക്കുകയായിരുന്നു. കാറോട്ടത്തിലുള്ള ഡ്രൈവറുടെ അപാര കഴിവിനെക്കുറിച്ച് രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 4.3 ദശലക്ഷം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here