ഫുട്‌ബോള്‍ ഇതിഹാസം, മുന്‍ അര്‍ജന്റീന അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഡീഗോ മറഡോണ അന്തരിച്ചു. ബ്യൂണഴ്‌സ് അയേഴ്‌സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. ബ്രെയിനില്‍ രക്തം കട്ട പിടിക്കുന്ന അസുഖത്തിന് നവംബറില്‍ അദ്ദേഹത്തിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. 1986 ല്‍ അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ മറഡോണയായിരുന്നു ക്യാപ്റ്റന്‍. ആ ലോകകപ്പിലാണ് ‘ദൈവത്തിന്റെ കൈ’ എന്ന ലോക പ്രശസ്തമായ വിശേഷണത്തോടെ മറഡോണ ഇംഗ്ലണ്ടിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടിയത്.

തങ്ങളുടെ ഇതിഹാസത്തിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘നിങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കും’ എന്ന് ട്വീറ്റ് ചെയ്തു. നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച മറഡോണ 91 മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയ്ക്കു വേണ്ടി 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 11990 ല്‍ ഇറ്റലിയില്‍ നടന്ന ഫൈനലിലേക്ക് അദ്ദേഹം തന്റെ രാജ്യത്തെ നയിച്ചു.

ഫുടോബോള്‍ ജീവിതത്തിന്റെ രണ്ടാം പകുതിയില്‍, മറഡോണ കൊക്കെയിന് അടിപ്പെടുകയും 1991 ല്‍ നടത്തിയ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന്് അദ്ദേഹത്തിന് കരിയറില്‍ 15 മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 1997 ല്‍ തന്റെ 37ാം ജന്മദിനത്തില്‍ അദ്ദേഹം പ്രൊഫഷണല്‍ ഫുടോബോള്‍ ജീവിതത്തില്‍ നിന്ന് വിരമിച്ചു.

2008 ല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റതിനെത്തുടര്‍ന്ന് അദ്ദേഹം സ്ഥാനം രാജി വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here