ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മാക്രോണ്‍ ഒരാഴ്ചത്തേക്ക് ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരിക്കുമെന്നും ജോലിയില്‍ തുടരുമെന്നും പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡിന്റെ സമൂഹ വ്യാപനത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും ഇപ്പോഴും തുടരുന്നുണ്ട്. രാത്രി എട്ട് മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ചയാദ്യം ഇളവ് വരുത്തിയിരുന്നു.

എന്നാല്‍ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ബുധനാഴ്ച മാത്രം 17,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 59,300 പേരാണ് ഫ്രാന്‍സില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here