അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടം. 205 റണ്‍സിന് സന്ദര്‍ശകരെ എറിഞ്ഞൊതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് നഷ്ടമായത്. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ സംപൂജ്യനായാണ് ഗില്‍ മടങ്ങിയത്. രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര അക്ഷര്‍ പട്ടേലും രവിചന്ദ്രനും അശ്വിനും ചേര്‍ന്ന് എറിഞ്ഞൊതുക്കുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ നാല് വിക്കറ്റും, അ ശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ആറ് ബാറ്റ്‌സ്ന്മാമാര്‍ രണ്ടക്കം കാണാതെ മടങ്ങിയ ഇന്നിങ്‌സില്‍ 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സ് ആണ് ഇംണ്ടിന്റെ ടോപ് സ്‌കോറര്‍. ഡാനിയല്‍ ലോറന്‍സ് 46 റണ്‍സെടുത്ത് പുറത്തായി.ജോണി ബെയര്‍സ്‌റ്റോ 28 റണ്‍സും, ഓലി പോപ്പ് 29 റണ്‍സും നേടി ഇംണ്ടിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 10 ആയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. ഡൊമിനിക് സിബ്ലിയാണ് ആദ്യം വീണത്. സാക്ക് ക്രൗളി(9), ഡൊമിനിക് സിബ്ലി(2), ജോ റൂട്ട്(5), ഫോക്‌സ്(1), ഡൊമനിക് ബെസ്സ്(3), ജാക്ക് ലീച്ച്(7), എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്ന്മാന്മാരുടെ സമ്പാദ്യം. 10 റണ്‍സോടെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here