കൊല്‍ക്കത്ത: ഐപിഎല്ലിനിടെയിലും ആശങ്കയായി കോവിഡ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ രണ്ട് താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. താരങ്ങളായ സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് നടക്കാനിരുന്ന ബാംൂര്‍ -കൊല്‍ക്കത്ത മത്സരം മാറ്റി.

കഴിഞ്ഞ നാല് ദിവസത്തിനിടെ നടന്ന മൂന്നാം റൗണ്ട് പരിശോധനയ്ക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ സീസണിലെ ഐപിഎല്ലിനിടെ ഇതാദ്യമായാണ് താരങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കല്‍, ഡല്‍ഹിയുടെ അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here