അബൂദബി: കൂറ്റൻ സ്​കോർ നേടിയിട്ടും ഐ.പി.എല്ലിന്‍റെ പ്ലേ ഓഫിൽ ഇടംപിടിക്കാതെ മുംബൈ പുറത്ത്​. ആദ്യം ബാറ്റ്​ ചെയ്​ത്​ 235 റൺസാണ്​ മുംബൈ അടിച്ചു കൂട്ടിയത്​. എന്നാൽ, സൺറൈസേഴ്​സിനെതിരെ 171 റൺസിന്‍റെയെങ്കിലും ജയം വേണ്ടിയിരുന്ന മുംബൈക്ക്​ അത്​ നേടാനായില്ല.

ത​ട്ടു​പൊ​ളി​പ്പ​ൻ ബാ​റ്റി​ങ്ങു​മാ​യി ഇ​ഷാ​ൻ കി​ഷ​നും (32 പ​ന്തി​ൽ 84) സൂ​ര്യ​കു​മാ​ർ യാ​ദ​വും (40 പ​ന്തി​ൽ 82) ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ 20 ഓ​വ​റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ മും​ബൈ 235 റ​ൺ​സ​ടി​ച്ചു. മും​ബൈ​യു​ടെ ഐ.​പി.​എ​ല്ലി​ലെ ഏ​റ്റ​വു​മു​യ​ർ​ന്ന​ ടോ​ട്ട​ലാ​ണി​ത്.

ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ (18), ഹ​ർ​ദി​ക്​ പാ​ണ്ഡ്യ (10), കീ​റ​ൺ പൊ​ള്ളാ​ർ​ഡ്​ (13), ജെ​യിം​സ്​ നീ​ഷം (0), ക്രു​നാ​ൽ പാ​ണ്ഡ്യ (9), ന​താ​ൻ കോ​ർ​ട്ട​ർ നൈ​ൽ (3), പി​യൂ​ഷ്​ ചൗ​ള (0) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ബാ​റ്റ​ർ​മാ​രു​ടെ സ്​​കോ​ർ.വ​മ്പ​ൻ സ്​​കോ​ർ അ​നി​വാ​ര്യ​മാ​യ​തി​നാ​ൽ തു​ട​ക്കം മു​ത​ൽ അ​ടി​ച്ചു​ക​ളി​ക്കു​ക​യാ​യി​രു​ന്നു മും​ബൈ. 7.1 ഒാ​വ​റി​ൽ 100 ക​ട​ന്ന മും​ബൈ ഇ​ന്നി​ങ്​​സി​ന്​ ഇ​ട​ക്ക്​ ഹൈ​ദ​രാ​ബാ​ദ്​ ബൗ​ള​ർ​മാ​ർ ബ്രേ​ക്കി​​ട്ടെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ത​ക​ർ​ത്ത​ടി​ച്ച സൂ​ര്യ​കു​മാ​ർ ടോ​ട്ട​ൽ 235ലെ​ത്തി​ച്ചു.

കി​ഷ​ൻ നാ​ലു സി​ക്​​സും 11 ഫോ​റും സൂ​ര്യ​കു​മാ​ർ മൂ​ന്നു സി​ക്​​സും 13 ബൗ​ണ്ട​റി​യും പാ​യി​ച്ചു. ഹൈ​ദ​രാ​ബാ​ദി​നാ​യി ജാ​സ​ൺ ഹോ​ൾ​ഡ​ർ നാ​ലും റാ​ഷി​ദ്​ ഖാ​ൻ, അ​ഭി​ഷേ​ക്​ ശ​ർ​മ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ്​ വീ​ത​വും ഉം​റാ​ൻ മാ​ലി​ക്​ ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here