ദുബായ്: ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം നേടി തല ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്‌സിന് ഐപിഎൽ കിരീടപോരാട്ടത്തിൽ കൊൽക്കത്ത നൈ‌റ്റ്റൈഡേഴ്‌സിനുമേൽ വിജയം. 27 റൺസിനാണ് ചെന്നൈ വിജയം കരസ്ഥമാക്കിയത്. ഇതോടെ ഇന്ന് ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ വിജയം ചെന്നൈയുടെ നാലാമത് കിരീടനേട്ടമായി മാറി.

20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസ് നേടിയ ചെന്നൈ ഉയർത്തിയ ലക്ഷ്യം കൊൽക്കത്തയ്‌ക്ക് മറികടക്കായില്ല. ഒൻപത് വിക്ക‌റ്റ് നഷ്‌ടപ്പെട്ട് 27 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here