വിദേശ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അമേരിക്ക. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. നവംബര്‍ എട്ട് മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക. യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസത്തിന് മുന്‍പ് കൊറോണ ടെസ്റ്റ് നടത്തണം. ആഗോളതലത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കിയതാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കാരണം.

കോവിഡ് പാന്‍ഡമിക്കിനെത്തുടര്‍ന്ന് ഇന്ത്യ, ബ്രസീല്‍, ചൈന, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 2020 മാര്‍ച്ചിലാണ് അമേരിക്ക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും വരെ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here