ദുബൈ: ട്വന്‍റി 20 ലോകകപ്പിന്​ ശേഷം അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുമെന്ന്​ വെസ്റ്റ്​ ഇൻഡീസ്​ ഓൾ റൗണ്ടർ ഡ്വയ്​ൻ ബ്രാവോ. ലോകകപ്പിൽ സെമി ഫൈനൽ കാണാതെ വെസ്റ്റ്​ ഇൻഡീസ്​ പുറത്തായതിന്​ പിന്നാലെയാണ്​ ബ്രാവോയുടെ പ്രഖ്യാപനം. വിരമിക്കാനുള്ള സമയമായെന്നാണ്​ വിചാരിക്കുന്നതെന്ന്​ ബ്രാവോ പറഞ്ഞു.

നല്ല ഒരു കരിയറായിരുന്നു എ​േന്‍റത്​. വെസ്റ്റ്​ ഇൻഡീസിനായി 17 വർഷം കളിക്കാൻ സാധിച്ചു. കരിയറിൽ ഉയർച്ചയും താഴ്ചയുമുണ്ട്​. എന്നാൽ തിരിഞ്ഞു നോക്കു​േമ്പാൾ ദീർഘകാലം കരീബിയൻ രാജ്യത്തിനായി കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ബ്രാവോ പറഞ്ഞു. ഞായറാഴ്ച ആസ്​ട്രേലിയക്കെതിരായാണ്​ ഡ്വയ്​ൻ ബ്രാവോയുടെ അവസാന മത്സരം.

2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയ​ുടെ ഏകദിന അരങ്ങേറ്റം. ആ വർഷം തന്നെ ടെസ്റ്റും കളിച്ചു. 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ബ്രാവോ വിൻഡീസിന്‍റെ കുപ്പായമണിഞ്ഞിട്ടുണ്ട്​. ഏകദിനത്തിൽ 3188 റൺസും 285 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്​. 90 ട്വന്‍റി 20യിൽ നിന്നായി 1245 റൺസും 78 വിക്കറ്റും വീഴ്​ത്തി.

വൈറ്റ്​ ബോൾ ക്രിക്കറ്റിൽ വെസ്റ്റ്​ ഇൻഡീസിന്​ നല്ല ഭാവിയുണ്ടെന്നാണ്​ ഞാൻ കരുതുന്നത്​. ഈ ലോകകപ്പ്​ കളിക്കാനാകുമെന്ന്​ താൻ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ കടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ടീമിനായില്ലെന്നും ബ്രാവോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here